Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excitement In

Kannur

ആ​വേ​ശം ടോ​പ്പ് ഗി​യ​റി​ല്‍; ഓ​ഫ് റോ​ഡ് വൈ​ബി​ല്‍ മ​ല​യോ​രം

ക​ടു​മേ​നി: വാ​ഹ​ന​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് ക​ടു​മേ​നി​യി​ലെ ഓ​ഫ് റോ​ഡ് ച​ല​ഞ്ച് മ​ത്സ​രം. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ആ​ദ്യ​മാ​യി ന​ട​ന്ന ഓ​ഫ് റോ​ഡ് റേ​സ് നേ​രി​ല്‍ കാ​ണു​ന്ന​തി​നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ള്‍​ക്കാ​രാ​ണ് ഈ ​മ​ല​യോ​ര​ഗ്രാ​മ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

ക​ണ്ണൂ​ര്‍ റൈ​ഡേ​ഴ്‌​സ് ആ​ന്‍​ഡ് ഓ​ഫ് റോ​ഡ് ക്ല​ബും മോ​ട്ടു​ള്‍ ക​ണ്ണൂ​രും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ട്രാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. ഉ​ദ്ഘാ​ട​ക​നാ​യ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ത​ന്നെ വ​ണ്ടി​യു​മാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ​തോ​ടെ കാ​ണി​ക​ള്‍ ആ​വേ​ശ​കൊ​ടു​മു​ടി​യേ​റി. വ​ലി​യ കു​ഴി​ക​ളും ചെ​ളി​യു​മൊ​ക്കെ നി​റ​ഞ്ഞ ദു​ര്‍​ഘ​ട​മാ​യ മ​ണ്‍​പാ​ത​യി​ലൂ​ടെ അ​നാ​യാ​സ​മാ​യാ​ണ് എം​എ​ല്‍​എ ഡ്രൈ​വ് ചെ​യ്ത​ത്.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ഹീ​ന്ദ്ര ജീ​പ്പ്, ഥാ​ര്‍, ജി​പ്‌​സി, ഫോ​ര്‍​ച്യൂ​ണ​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി 55 പേ​രാ​ണ് മാ​റ്റു​ര​ച്ച​ത്. ഇ​തി​ല്‍ ആ​റു​പേ​ര്‍ വ​നി​ത​ക​ളാ​യി​രു​ന്നു. ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ജി​മ്‌​നി വി​ഭാ​ഗ​ത്തി​ല്‍ സാ​ബു സേ​വ്യ​ര്‍-​ര​ത്ത​ന്‍ സ​ഖ്യ​വും ഥാ​ർ വി​ഭാ​ഗ​ത്തി​ല്‍ മു​ബ​ഷി​ര്‍-​റാ​ഷി​ദ് സ​ഖ്യ​വും സ്റ്റോ​ക്ക് പെ​ട്രോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഭു​വ​ന്‍-​നി​പു​ണ്‍ സ​ഖ്യ​വും സ്റ്റോ​ക്ക് ഡീ​സ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​ഷേ​ക് ബോ​ര്‍​ക​ര്‍- മ​നീ​ഷ് സ​ഖ്യ​വും എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ല്‍ ഫാ​യി​സ്-​മു​ബൈ​സ് സ​ഖ്യ​വും വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ ഷോ​ണി പ​വി​ത്ര​ന്‍- രാ​ജീ​വ് ലാ​ല്‍ സ​ഖ്യ​വും ജേ​താ​ക്ക​ളാ​യി.

Latest News

Corehub Up